Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chemical Waste

Idukki

മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ല്‍ രാ​സ​മാ​ലി​ന്യം: പ്ലൈ​വു​ഡ് ഫാ​ക്ട​റി പൂ​ട്ടാ​ന്‍ ഉ​ത്ത​ര​വ്

തൊ​ടു​പു​ഴ: മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ല്‍ രാ​സ​മാ​ലി​ന്യം ക​ല​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ ഇ​ളം​ദേ​ശ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹൈ ​ല​യ​ര്‍ വു​ഡ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പ്ലൈ​വു​ഡ് ഫാ​ക്ട​റി പൂ​ട്ടാ​ന്‍ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നാ​യ ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഉ​ത്ത​ര​വി​ട്ടു. ഉ​ത്ത​ര​വ് ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ന്‍ പോ​ലീ​സി​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​നും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​നും നി​ര്‍​ദേ​ശം ന​ല്‍​കി.

ഫാ​ക്‌​ട​റി​യി​ലെ തെ​ര്‍​മി​ക്ക് മോ​ട്ടോ​റി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ര്‍​ന്ന് പു​റ​ത്തേ​ക്ക് ഒ​ഴു​കി​യ ഓ​യി​ല്‍ മ​ഴ​വെ​ള്ള​ത്തോ​ടൊ​പ്പം വ​ട​ക്ക​നാ​റി​ലൂ​ടെ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ല്‍ ക​ല​രു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ജ​ലാ​ശ​യ​ത്തി​ല്‍​നി​ന്നു​ള്ള ജ​ല​വി​ത​ര​ണം നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ടി​വ​ന്ന​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ കു​ടി​വെ​ള്ളം മു​ട​ങ്ങി.

സം​ഭ​വ​ത്തി​ല്‍ കാ​ഞ്ഞാ​ര്‍ പോ​ലീ​സ് ക​മ്പ​നി​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യും സ്ഥ​ല​ത്ത് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. മ​ലി​നീ​ക​ര​ണ​ത്തി​ന് പ​ഞ്ചാ​യ​ത്ത് ചു​മ​ത്തു​ന്ന പി​ഴ​ത്തു​ക സ്ഥാ​പ​ന ഉ​ട​മ അ​ട​യ്‌​ക്കേ​ണ്ടി വ​രും. ജ​ലാ​ശ​യ​ത്തി​ലെ വെ​ള്ളം ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ണെ​ന്ന് വി​വി​ധ വ​കു​പ്പു​ക​ള്‍ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തു​വ​രെ ഫാ​ക്ട​റി​യു​ടെ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ല്‍ വ്യാ​പ​ക​മാ​യി രാ​സ ലാ​യ​നി പ​ര​ന്നു​കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളും ഇ​വി​ടെ സ്ഥി​തിചെ​യ്യു​ന്നു​ണ്ട്.

എ​ണ്ണ​പ്പാ​ട മാ​റാ​തെ പ​മ്പിം​ഗ് തു​ട​ങ്ങി​ല്ല

വെ​ള്ള​ത്തി​ലെ എ​ണ്ണ​പ്പാ​ട പൂ​ര്‍​ണ​മാ​യും മാ​റി​യ​തി​നു ശേ​ഷ​മേ ശു​ദ്ധ​ജ​ല വി​ത​ര​ണം ആ​രം​ഭി​ക്കൂ എ​ന്ന് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കോ​ള​പ്ര ഭാ​ഗ​ത്തു​നി​ന്ന് രാ​സ​ലാ​യ​നി മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും മു​ട്ടം പ​മ്പ് ഹൗ​സി​നു സ​മീ​പ​ത്തു​നി​ന്ന് ഇ​തു പൂ​ര്‍​ണ​മാ​യി നീ​ങ്ങി​യി​ട്ടി​ല്ല. ഇ​ത് പൂ​ര്‍​ണ​മാ​യും മാ​റി​യെ​ന്ന് വ്യ​ക്ത​മാ​യാ​ല്‍ മാ​ത്ര​മേ ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കൂ.

ജ​ല​ത്തി​ന്‍റെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മ​റ്റ് പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ലാ​യ​നി പൂ​ര്‍​ണ​മാ​യും മാ​റാ​തെ വെ​ള്ളം ഉ​പ​യോ​ഗി​ച്ചാ​ല്‍ ത്വ​ക്ക് രോ​ഗ​ത്തി​നും അ​ല​ര്‍​ജി സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളും വ​രാ​നി​ട​യു​ള്ള​തി​നാ​ലാ​ണ് പ​മ്പിം​ഗ് ആ​രം​ഭി​ക്കാ​ത്ത​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ജ​ലാ​യ​ത്തി​ല്‍ രാ​സ ലാ​യ​നി ക​ല​ര്‍​ന്ന​തി​നാ​ല്‍ മു​ട്ടം, ക​രി​ങ്കു​ന്നം, ആ​ല​ക്കോ​ട്, ക​രി​മ​ണ്ണൂ​ര്‍, ഉ​ടു​മ്പ​ന്നൂ​ര്‍, കോ​ടി​ക്കു​ളം, വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up